അമ്പലപ്പുഴ: ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥി തൽക്ഷണം മരിച്ചു. കരുമാടി നിർമാല്യം വീട്ടിൽ അനിൽ കുമാർ-ജീജ ദമ്പതികളുടെ മകൻ ആഷികാണ് (19) മരിച്ചത്. ബുധനാഴ്ച രാവിലെ 11ഓടെ കരുമാടി ഞൊണ്ടിമുക്കിന് സമീപം സുഹൃത്തിന്റെ ബൈക്കിൽ അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് വരുമ്പോൾ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ചെന്നൈയിൽ ബി.ബി.എ വിദ്യാർഥിയായ ആഷക് പാസ്പോർട്ട് എടുക്കാൻ നാല് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. സഹോദരൻ: കാര്‍ത്തിക്. പിതാവ് വിദേശത്താണ്.