ചേര്‍ത്തല: കുടുംബക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കിടെയുണ്ടായ തര്‍ക്കത്തിനിടെ കസേരയുടെ ഏറുകൊണ്ട് പരിക്കേറ്റ വീട്ടമ്മ മരിച്ചു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ് വട്ടക്കര തുണ്ടിയില്‍ നിവര്‍ത്ത് കുമാരിയാണ് (53) മരിച്ചത്. എഴുപുന്നയില്‍ താമസിച്ചിരുന്ന ഇവര്‍ അടുത്തിടെയാണ് കടക്കരപ്പള്ളിയിലേക്ക് താമസം മാറ്റിയത്. ഈ മാസം രണ്ടിനാണ് സംഭവം. ക്ഷേത്രത്തിൽ ചടങ്ങുകൾക്കിടെ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിലേക്ക് എത്തിയ വീട്ടമ്മക്ക് കസേരകൊണ്ടുള്ള ഏറിൽ നെറ്റിക്ക് മുറിവേറ്റു. സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. തുടർന്ന് വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് മൂന്നുതവണ ആശുപത്രിയിൽ സ്കാൻ ചെയ്തപ്പോഴും തലക്ക് കുഴപ്പമില്ലെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്നാണ് പൊലീസിന് ലഭിച്ച വിവരം. 10ന് മുറിവിലെ തുന്നലെടുത്തിരുന്നു.
11ന് ഉച്ചയോടെ അസ്വസ്ഥതയെത്തുടര്ന്നായിരുന്നു മരണം. പൊലീസ് ബന്ധുക്കളുടെ മൊഴിയെടുത്തിട്ടുണ്ട്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലാണ്. പൊലീസ് സര്‍ജന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോര്‍ട്ടം നടത്തി മരണകാരണം അറിഞ്ഞശേഷം തുടര്‍നടപടിയെടുക്കുമെന്ന് പട്ടണക്കാട് പൊലീസ് അറിയിച്ചു. മക്കള്‍: മനോജ്, മീര. മരുമകള്‍: അശ്വതി. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പില്‍.