മുണ്ടക്കയം: പാറമടയിൽ ജീവനക്കാരൻ മരിച്ചനിലയിൽ. മുണ്ടക്കയം വണ്ടൻപതാൽ മറ്റത്തിനാനിക്കൽ എം.ഡി. മാത്യുവാണ് (മോഡേൺ രാജു -65) മരിച്ചത്.
കല്ലേപ്പാലത്തിനു സമീപം പ്രവർത്തിക്കുന്ന കരിപ്പാപ്പറമ്പിൽ പാറമടയിലാണ് അപകടം. വ്യാഴാഴ്ച രാവിലെ 11.30ന് സൈറ്റ് പരിശോധനക്ക് പോയ മാത്യു മടങ്ങിയെത്താതിരുന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താഴെവീണ നിലയിൽ കണ്ടത്. ഉടൻ മുപ്പത്തിയഞ്ചാംമൈലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം മുപ്പത്തിയഞ്ചാംമൈൽ സ്വകാര്യ ആശുപത്രിയിൽ. ഭാര്യ: എൽസമ്മ. മക്കൾ: മനു (യു.എസ്), മനോജ് (കാനഡ). മരുമക്കൾ: ജോസ്മി (യു.എസ്), മോനി (കാനഡ). സംസ്കാരം പിന്നീട്.