മട്ടാഞ്ചേരി: മത്സ്യലോറി ബൈക്കിൽ ഇടിച്ച് ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതി മരിച്ചു. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ഭർത്താവുമൊത്ത് ബൈക്കിൽ പോവുകയായിരുന്ന കപ്പലണ്ടിമുക്ക് യഹിയയുടെ ഭാര്യ റസീനയാണ് (44) മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.30ന് ഞാറക്കലായിരുന്നു അപകടം. മക്കൾ: മുഹ്സിൻ, മുഹ്സിന, അസ്ന.