ചെർപ്പുളശ്ശേരി: നെല്ലായ കൃഷ്ണപടിയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ചെർപ്പുളശ്ശേരി വെറ്റിലപ്പാറയിൽ മുഹമ്മദലിയുടെ മകൻ അൻഷാജിൽ (20) ആണ് മരിച്ചത്.ഷൊർണൂർ അൽ ആമീൻ എൻജിനീയറിങ് കോളജ് രണ്ടാം വർഷ വിദ്യാർഥിയാണ്.വ്യാഴാഴ്ച രാവിലെ എട്ടോടെ വീട്ടിൽനിന്ന് കോളജിലേക്ക് പോകുമ്പോൾ പട്ടാമ്പിയിൽനിന്ന് ചെർപ്പുളശ്ശേരിയിലേക്ക് വരുകയായിരുന്ന ശ്രീ നാരായണ ബസാണ് സ്കൂട്ടറിലിടിച്ചത്. ഉടനെ ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി കച്ചേരിക്കുന്ന് ജുമാമസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി. മാതാവ്: ഉമ്മുകുൽസു. സഹോദരിമാർ: അനീഷ, അലീഷ.