കോഴിക്കോട്: ചെറൂട്ടി നഗർ ഹൗസിങ് കോളനി ‘‘കരുണയിൽ’’ അഡ്വ. വി.പി. മോഹൻദാസ് (73) നിര്യാതനായി. ശ്രീനാരായണ എജുക്കേഷൻ സൊസൈറ്റി ഡയറക്ടർ ബോർഡ് മെംബർ, ശ്രീകണ്ഠേശ്വര ക്ഷേത്രം വർക്കിങ് കമ്മിറ്റി മെംബർ, കോഴിക്കോട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയുടെ ട്രഷറർ, ലയൺസ് ഡിസ്ട്രിക്ട് അഡീഷനൽ കാബിനറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് പ്രസിഡന്റ്, േട്രാമാ കെയർ പ്രസിഡന്റ്, കോഴിക്കോട് കോസ്മോ പൊളിറ്റൻ ക്ലബ് സെക്രട്ടറി, യുനൈറ്റഡ് ഡ്രമാറ്റിക് അക്കാദമി (യു.ഡി.എ) പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതരായ വലിയ പറമ്പത്ത് കരുണാകരന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: പ്രമീള മോഹൻദാസ്. മക്കൾ : അമിത (എറണാകുളം) അവിനാഷ് (ബംഗളൂരു) അഹന (ദുബൈ). മരുമക്കൾ : ഡോ. മിഥുൻ (അമൃത ഹോസ്പിറ്റൽ, എറണാകുളം) ഡോ.ശിൽപ (കോ-ഓപറേറ്റിവ് ഹോസ്പിറ്റൽ തലശ്ശേരി), അബിത്ത് (ദുബൈ). സഹോദരങ്ങൾ : ശാന്തകുമാരി, ശശിധരൻ, രമേശ്, ദിനേശ്, ഗണേശ്, പരേതരായ പ്രേംനാഥ്, ശ്രീധരൻ, ശിവദാസ്. സഞ്ചയനം ശനിയാഴ്ച.