ചാലക്കുടി: ദേശീയപാതയിൽ ചാലക്കുടി നഗരസഭ ജങ്ഷനിൽ ബൈക്ക് യാത്രക്കാരൻ കാറിടിച്ച് മരിച്ചു. കൊടുങ്ങല്ലൂർ കടേപറമ്പിൽ ഹെൻട്രി (57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വെളുപ്പിന് 2.30ന് ജങ്ഷൻ മുറിച്ചു കടക്കുമ്പോൾ തമിഴ്നാട് സ്വദേശികളുടെ കാർ ഇദ്ദേഹത്തിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. സഹോദരിയുടെ മകനെ ഡയാലിസിസിന് തൃശൂരിലെ ആശുപത്രിയിൽ കൊണ്ടുപോയി തിരിച്ചെത്തിച്ച് മടങ്ങുകയായിരുന്നു ഹെൻട്രി. ചാലക്കുടി പൊലീസാണ് ആശുപത്രിയിൽ ഇദ്ദേഹത്തെ എത്തിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ഭാര്യ: മോതിരക്കണ്ണി അന്ത്രക്കാപാടം മൊറേലി വറീതിന്റെ മകൾ ജെസ്സി. മക്കൾ: ഗോഡ്വിൻ, ഗോഡ്സൺ (രണ്ടു പേരും വിദ്യാർഥികൾ).