ഇരിങ്ങാലക്കുട: ഓട്ടോറിക്ഷ ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. കോ-ഓപറേറ്റിവ് സ്പെഷല്‍ ഗ്രേഡ് ഓഫിസര്‍ തൊമ്മാന ഓലപ്രാത്ത് ഒ.ജെ. പോള്‍ (74) മരിച്ചു. മേയ് ഏഴിന് പുല്ലൂര്‍ ജങ്ഷനിലെ സെന്റ് ആന്റണീസ് കപ്പേളക്ക് സമീപത്തായിരുന്നു അപകടം. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും തുടര്‍ന്ന് കറുകുറ്റി അഡ്ലക്സ് അപ്പോളോ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഭാര്യ: ഡെയ്സി. മക്കള്‍: കവിത, ഡിനി (ബേസില്‍ റബര്‍ ഫാക്ടറി, നേര്യമംഗലം), സ്മിത (ബഹ്റൈന്‍). മരുമക്കള്‍: ഫിലിപ്പ് (കെ.എസ്ഇ.ബി ഓവര്‍സിയര്‍, തൊറവൂര്‍), വിനു, സിജോ (ബഹ്റൈന്‍). സംസ്കാരം വെള്ളിയാഴ്ച മൂന്നിന് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് പള്ളി സെമിത്തേരിയില്‍.