ഒല്ലൂര്‍: സ്വകാര്യ ബസിടിച്ച് ലോട്ടറി വിൽപനക്കാരനായ ബെക്ക് യാത്രികന് മരിച്ചു. തലോര്‍ പുലരി നഗറില്‍ കിഴക്കിനിയേടത്ത് വീട്ടില്‍ ജോര്‍ജാണ് (64) മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടോടെ മാതൃഭൂമി പ്രസിന് സമീപമായിരുന്നു അപകടം. ബൈക്കില്‍ പോകുന്നതിനിടെ പിറകില്‍വന്ന സ്വകാര്യബസ് ഇടിക്കുകയായിരുന്നു. റോഡിൽ വീണ ഇയാളുടെ ശരീരത്തിൽ ബസ് കയറി. സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭാര്യ: പ്രിന്‍സി. മക്കള്‍: ജിന്‍സി, ഷെറിന്, ടാന്‍സാനിയ, ക്രിസ്ബിന്. മരുമക്കള്‍: ആന്റണി, ഷിന്റോ, ലിയോണ, ഡിറ്റി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തലോര്‍ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍.
ഈ അപകടം നടന്നിടത്തുനിന്ന് ഒരുകി.മീ. പരിധിക്കുള്ളിൽ ചൊവ്വാഴ്ച രാവിലെ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചിരുന്നു.