തളിപ്പറമ്പ്: തളിയിൽ ആന്തൂർ തളിയിലെ ചേണിച്ചേരി പാറുക്കുട്ടിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രോത്ത് പടിഞ്ഞാറേവീട്ടിൽ കുഞ്ഞമ്പു നമ്പ്യാർ. മക്കൾ: ഗോപാലകൃഷ്ണൻ (റിട്ട. അസിസ്റ്റൻറ് എൻജിനീയർ, കേരള ഇലക്ട്രിസിറ്റി ബോർഡ്), മോഹനൻ (റിട്ട. സിവിൽ എൻജിനീയർ ബി.എസ്.എൻ.എൽ), ശശിധരൻ (റിട്ട. എയർഫോഴ്സ് എയർ ഇന്ത്യ എക്സ്പ്രസ് മട്ടന്നൂർ), ഗീത. മരുമക്കൾ: ശ്രീമണി, സ്മിത (അധ്യാപിക കേന്ദ്രീയ വിദ്യാലയം, കണ്ണൂർ), രാഗിണി, പരേതനായ പ്രഭാകർ നമ്പ്യാർ (മംഗലാപുരം).