ചെങ്ങന്നൂര്‍: മാവേലിക്കര- ചെങ്ങന്നൂർ ലൈനിൽ ചെറിയനാട് പടനിലം റെയില്‍വേ ഗേറ്റിനു സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടു. ചെറിയനാട് കൊല്ലകടവ് ചെറുവല്ലൂര്‍ പാലനില്‍ക്കും തറയില്‍ ആകാശ് ഭവനില്‍ പ്രസാദിന്റെ മകന് ആകാശ് പ്രസാദാണ് (21) മരിച്ചത്. വ്യാഴാഴ്ച രാത്രി 12ഓടെയാണ് സംഭവം. ആകാശ് മണ്ണുമാന്തി യന്ത്രം ഓപറേറ്ററുടെ സഹായിയാണെന്ന് പൊലീസ് പറഞ്ഞു.