പാമ്പാടി: ഹെറോൾഡ്സ് ഓഫ് ഗുഡ് ന്യൂസ് സഭ സെന്റ് പോൾ പ്രൊവിൻസ് അംഗമായ ഫാ. തോമസ് ആലഞ്ചേരി (94) നിര്യാതനായി. കുറിച്ചി ആലഞ്ചേരിൽ പരേതനായ അഗസ്റ്റിൻ-റോസമ്മ ദമ്പതികളുടെ മകനാണ്. 1959 ഏപ്രിൽ 23ന് തിരുപ്പട്ടം സ്വീകരിച്ചു.1984ൽ സ്ഥാപിതമായ ഹെറാൾഡ്സ് ഓഫ് ഗുഡ് ന്യൂസ് സഭയുടെ സ്ഥാപിത അംഗങ്ങളിൽ ഒരാളായിരുന്നു. ആന്ധ്രപ്രദേശിലെ കാമ വരുകോട്ട, വൈരിപട്ടണം, ഭീമവാരം എന്നിവിടങ്ങളിലും മൈനർ സെമിനാരി റെക്ടർ, വേലചിത്തകുടം വികാരി, സെന്റ് പോൾ സ്കൂൾ കറസ്പോണ്ടന്റ്, ഗുഡ് ന്യൂസ് പ്രസ് ഡയറക്ടർ, സെന്റ് ജോസഫ് മേജർ സെമിനാരി ആത്മീയ പിതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ബ്രിജീത്താമ്മ കറുകപറമ്പിൽ (കുറിച്ചി), പരേതരായ മേരി പുല്ലൂർ (നെടുമണ്ണി), ഈപ്പച്ചൻ ആലഞ്ചേരി (കുറിച്ചി), ഏലിയാമ്മ തുണ്ടിപറമ്പിൽ (മാമ്മൂട്), ത്രേസ്യാമ്മ പുന്നക്കുടി (മാമ്മൂട്), അപ്രേം ആലഞ്ചേരി (കുറിച്ചി). സംസ്കാരം ചൊവ്വാഴ്ച 10നു പാമ്പാടിയിലുള്ള ഗുഡ് ന്യൂസ് സെന്ററിൽ.