മൂന്നാര്‍: പഴയ മൂന്നാറിലെ ഡി.ടി.പി.സി ഓഫിസിനു പിന്നിലെ മുതിരപ്പുഴയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. 45 വയസ്സ് തോന്നിക്കുന്ന മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. രാവിലെ ജോലിക്കെത്തിയ ഡി.ടി.പി.സി ഓഫിസിലെ ജീവനക്കാരാണ് മൃതദേഹം പുഴയിലൂടെ ഒഴുകിവരുന്നതു കണ്ടത്. മൃതദേഹം തീരത്ത് എത്തിച്ച് പൊലീസിനെ അറിയിച്ചു. പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ഡിവൈ.എസ്.പി കെ.ആര്. മനോജ്, സി.ഐ മനേഷ് കെ. പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം തിരിച്ചറിയാൻ നടപടി ആരംഭിച്ചിട്ടുണ്ട്.