അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തിന് സമീപം കാറുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു. കൊന്നത്തടി പാറത്തോട് കടുവാലങ്കൽ സുനിലിന്റെ ഭാര്യ പ്രസന്നകുമാരിയാണ് (കവിത -33) മരിച്ചത്. ഭർതൃപിതാവ് മാധവൻ (67), ശാന്തകുമാരി (65), ഇട്ടിക്കുന്നേൽ വിജയൻ (67), മകൻ അനീഷ് (33), തളിപ്പറമ്പ് അൽഹിലാൽ അനസ് (30), ബന്ധു ജസ്ന (21) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ നേര്യമംഗലം റാണിക്കല്ലിനു സമീപമാണ് അപകടം.
കോതമംഗലത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നയാളെ കാണാൻ പോയതാണ്. വളവ് തിരിഞ്ഞുവരവേ ഇരുവാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ. പരിക്കേറ്റവരെ കോതമംഗലത്ത് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ച കവിതക്ക് രണ്ട് കുട്ടികളുണ്ട്. അടിമാലി പൊലീസ് നടപടി സ്വീകരിച്ചു.