അങ്ങാടിപ്പുറം: ചെരക്കാപറമ്പ് പാറപ്പറമ്പ് മഹല്ലിലെ പേരയിൽ ഷൗക്കത്തലി (53) നിര്യാതനായി. പേരയിൽ ബിൽഡേഴ്സ് നിർമാണ കമ്പനി ഉടമയാണ്. പരേതരായ മൊയ്തീൻ കുട്ടിയുടെയും കളത്തുംപടിയൻ സൈനബയുടെയും മകനാണ്. ഭാര്യ: ജസീല കടമ്പോട്ടുതൊടി (ചെമ്മങ്കടവ്). മക്കൾ: ഫാത്തിമത്ത് ഷബ്നം, സഫ്റീന, സഊദ്, സിനാൻ. മരുമക്കൾ: സകരിയ പാലത്തിങ്ങൽ (കരിങ്കല്ലത്താണി), സാജിർ വടക്കേതിൽ (കൊളത്തൂർ).