തിരുവനന്തപുരം: കിഴക്കേപ്പട്ടം വള്ളുവീട് ആർദ്രയിൽ ജി. മാധവൻ നായർ (92) നിര്യാതനായി. ജഗതി അന്ധ ബധിര മൂക വിദ്യാലയത്തിലെ മുൻ അധ്യാപകനായിരുന്നു. പരേതയായ വള്ളുവീട്ടിൽ മാധവി അമ്മയായിരുന്നു ഭാര്യ. മക്കള്‍: ഡോ. എം. ചന്ദ്രശേഖരൻ നായർ (ഇന്ദിരഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി അഡീഷനൽ ഡയറക്ടർ), എം. ശശികല കുമാരി (റിട്ട. ഗവ. സ്ക്കൂൾ ഹെഡ്മിസ്ട്രസ്), ഡോ. എം. സുരേഷ് കുമാർ (റിട്ട. സംസ്ഥാന പ്ലാനിങ് ബോർഡ് ജോയന്റ് ഡയറക്ടര്‍), ഹരികുമാർ മാധവൻനായർ (ചലച്ചിത്ര ശബ്ദലേഖകൻ). മരുമക്കള്‍: വി. ഉണ്ണിക്കൃഷ്ണക്കുറുപ്പ് (ബിസിനസ്), ഡോ. മാലതി (അസോ. പ്രഫസർ, ഇഗ്നോ), പി.എൽ. ചിത്ര (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), ഡോ. സന്ധ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ശാന്തികവാടത്തിൽ.