എകരൂൽ: വള്ളിയോത്ത് കല്ലുവീട്ടിൽ മുഹമ്മദ് അസ്ഗറിന്റെ (റിട്ട. അധ്യാപകൻ, മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ) ഭാര്യ സുബൈദ (57) നിര്യാതയായി. പിതാവ്: മമ്മുക്കുട്ടി മറയത്തുങ്ങൽ (പൂനത്ത്). മാതാവ്: ആയിശ. മക്കൾ: സജ്ന (എച്ച്.ഐ.എം.യു.പി സ്കൂൾ, കൽപറ്റ), അഫ്സൽ (ലുലു വെഡിങ് സെന്റർ, നരിക്കുനി), നബീൽ (പാർക്കോ ഹോസ്പിറ്റൽ, വടകര). മരുമക്കൾ: അബ്ദുൽ ഷരീഫ് (ഡിവൈ.എസ്.പി, സുൽത്താൻ ബത്തേരി), റാഷ (തച്ചംപൊയിൽ), നർജിഷ് ബാനു (എകരൂൽ). സഹോദരങ്ങൾ: ബഷീർ (സെക്രട്ടറി, കോട്ടൂർ സർവിസ് സഹകരണ ബാങ്ക് കൂട്ടാലിട), ഹബീബ് (ബഹ്റൈൻ), റുഖിയ (ചീക്കിലോട്).