കടലുണ്ടി: കടലുണ്ടിക്കടവ് ഏകേസ് വീട്ടിൽ എ.കെ. ബീരാൻകോയ (85) നിര്യാതനായി. കടലുണ്ടി സർവിസ് സഹകരണ ബാങ്ക്, മലബാർ കൺസ്ട്രക്ഷൻ കമ്പനി എന്നിവയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ ബീഫാത്തിമ. മക്കൾ: മുഹമ്മദ് റാഫി (കുവൈത്ത്), അബ്ദുറഹിമാൻ എന്ന ബാവ, ജാഫർ (സൗദി), നൗഫൽ, ആയിഷ, റുഖിയാബി. മരുമക്കൾ: അബ്ദുല്ലക്കോയ (ചെറുവണ്ണൂർ), ജമാൽഹസ്സൻ (ഘാന), ആയിഷ ഷിബു, നസീമ, സാബിറ, സബീന. സഹോദരങ്ങൾ: എ.കെ. മൊയ്തീൻ കോയ (ഉമ്പിച്ചി ഹൈസ്കൂൾ റിട്ട. ക്ലർക്ക്), ആമിനക്കുട്ടി.