ഇളങ്ങുളം: എലിപ്പനിയുടെ ലക്ഷണങ്ങളുമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്നയാൾ മരിച്ചു. കൂരാലി കല്ലുപുരക്കൽ ഷിബു വർഗീസാണ് (50) മരിച്ചത്. ഭാര്യ: കരിങ്കുന്നം ഇരപ്പാംകുഴിയിൽ കുടുംബാംഗം ബിന്ദു. മക്കൾ: അക്സ, എൽദോ, ഫേബ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടിലെ ശുശ്രൂഷക്കുശേഷം മുണ്ടക്കയം മിസേ ഗോസ്പൽ ചർച്ച് സെമിത്തേരിയിൽ.