ചെങ്ങന്നൂർ: ഓട്ടോ ഡ്രൈവർ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. തിരുവൻവണ്ടൂർ പഞ്ചായത്തിലെ കല്ലിശ്ശേരി ഉമയാറ്റുകര കാഞ്ഞിരക്കാട്ട് വീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെ മകൻ ജി. രാജഗോപാലാണ് (48 ) മരിച്ചത്. വെള്ളിയാഴ്ച അർധരാത്രിക്കുശേഷമാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു. കുടുംബകലഹമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറയുന്നു. എം.സി.റോഡിൽ തിരുവൻവണ്ടൂർ പ്രാവിൻകൂട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.