മൂന്നാർ: രണ്ട് ദിവസം മുമ്പ് പഴയ മൂന്നാറിലെ പുഴയിൽ കണ്ടെത്തിയ മൃതദേഹം പത്തനാപുരം സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു. ഇടുക്കി കഞ്ഞിക്കുഴിയിൽ ജോലിചെയ്യുന്ന പത്തനാപുരം സ്വദേശി മനോജാണ് (45) മരിച്ചത്. പത്താം തീയതി സുഹൃത്തുക്കളോടൊപ്പം മൂന്നാർ സന്ദർശിക്കാൻ എത്തിയതാണ് ഇയാൾ.മുറിക്ക് പുറത്ത് പോയപ്പോഴായിരിക്കാം അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.