കൊല്ലം: ശ്രീചിത്ര ആയുർവേദ ഫാർമസി സ്ഥാപകൻ പരേതനായ പി.കെ. നാരായണൻ വൈദ്യരുടെ മകളും ആശ്രാമം വൈദ്യശാല നഗർ 413 ലക്ഷ്മി വിഹാറിൽ പരേതനായ ജി. മാധവന്റെ (റിട്ട. റെയിൽവേ അസി. എൻജിനീയർ) ഭാര്യയുമായ എൻ. വാസന്തി (87) നിര്യാതയായി. മക്കൾ: അജിത്, ജയകുമാരി (റിട്ട. പ്രഫസർ എസ്.എൻ കോളജ്, കൊല്ലം), അനിൽകുമാർ. മരുമക്കൾ: ടി. സുബ്രഹ്മണ്യൻ (റിട്ട. പ്രഫസർ എസ്.എൻ.കോളജ് കൊല്ലം), ടി.കെ. ഇന്ദു (എ.കെ.എം.എച്ച്.എസ്.എസ്, ഉമയനല്ലൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.