വടകര: ലയൺസ് ക്ലബ് മുൻ ഡിസ്ട്രിക്ട് ഗവർണർ അടക്കാതെരു ബ്രിമൽ വീട്ടിൽ ടി. ബാലക്കുറുപ്പ് (91) നിര്യാതനായി. യൂത്ത് വെൽഫെയർ ഓഫിസർ, സ്കൂൾ സ്പോർട്സ് ആൻഡ് ഗെയിംസ് സംസ്ഥാന കോഓഡിനേറ്റർ, കടത്തനാട് കളരി കായിക കേന്ദ്രം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. കലാകായിക പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. കടത്തനാട്ടിലെ വോളിബാൾ ടൂർണമെന്റുകളുടെ മുഖ്യസംഘാടകൻ ആയിരുന്നു. ലയൺസ് ക്ലബ് ഇന്റർനാഷനൽ ഗോൾഡ് മെഡൽ നേടിയിട്ടുണ്ട്. വടകര സിറ്റിസൺ കൗൺസിലിന് രൂപം നൽകി. റോട്ടറി ക്ലബിലും പ്രവർത്തിച്ചു. വടകര റെഡ്ക്രോസ് സൊസൈറ്റി ശാഖ രൂപവത്കരത്തിലും പങ്കുവഹിച്ചു. ഭാര്യ: പരേതയായ മാധവിക്കുട്ടി അമ്മ (റിട്ട. കെ.ടി.സി ബാങ്ക് എക്സിക്യൂട്ടിവ് ഓഫിസർ). മക്കൾ: റീത്ത ബാൽ, ബാലേഷ് ബാൽ (ബിസിനസ്), ഡോ. ബിന്ദു ബാൽ (അധ്യാപിക ചിന്മയ കോഴിക്കോട്), ബീന ബാൽ. മരുമക്കൾ: സുനിൽ ചന്ദ്രൻ (റിട്ട. മാനേജർ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ), അഡ്വ. രവീന്ദ്രൻ(കാസർകോട്), സുരേഷ് കുമാർ (പഞ്ചാബ് നാഷനൽ ബാങ്ക് കോഴിക്കോട്), സജിത (നടക്കുതാഴ വില്ലേജ് ഓഫിസർ).