പോത്താനിക്കാട്: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പോത്താനിക്കാട് പഞ്ചായത്ത് രണ്ടാംവാർഡ് വെട്ടിത്തറ പാലക്കുന്നേൽ ഫൈസലിന്റെ ഭാര്യയും അശമന്നൂർ മേതല കനാൽപാലം വിച്ചാട്ട്പറമ്പിൽ അലിയാരിന്റെ മകളുമായ സുമിമോളാണ് (30) മരിച്ചത്. ശനിയാഴ്ച് വൈകീട്ടാണ് സംഭവം. ഇവരുടെ ചെറിയ മൂന്ന് ആൺകുട്ടികൾ മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. കുട്ടികളുടെ കരച്ചിൽകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മുറിയിൽ കെട്ടിയിരുന്ന തൊട്ടിലിന്റെ കയറിൽ തൂങ്ങിയനിലയിൽ യുവതിയെ കണ്ടത്. അടിവാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുടുംബപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ ഭർത്താവ് ഫൈസലിനെയും ഭർതൃമാതാവ് ഫാത്തിമയെയും പ്രതിയാക്കി പോത്താനിക്കാട് പൊലീസ് കേസെടുത്തു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. മക്കൾ: ഷഹബൽ, ഫഹദ്, സുഫിയാൻ.