ചാരുംമൂട്: ജീവകാരുണ്യ പ്രവർത്തകനും കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന കരിമുളയ്ക്കൽ ഇളംപ്ലാകളീക്കൽ സുരേഷ് (46) നിര്യാതനായി. ചാരുംമൂട്ടിലെ ടാക്സി ഡ്രൈവറായിരുന്നു. ചലച്ചിത്രതാരം സീമ .ജി.നായർക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 2013 ൽ വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. അടുത്തിടെ അർബുദം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: കവിത (അംഗൻവാടി ഹെൽപ്പർ ചുനക്കര ) മക്കൾ: ആദിത്യ, അഭിഷേക്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.