കോഴിക്കോട്: സാമൂതിരി രാജവംശം ഏറാൾപാട് രാജ പി.സി.കെ. രാജ (93) മാങ്കാവ് അമ്പാടി വസതിയിൽ നിര്യാതനായി. കോഴിക്കോട് രാമകൃഷ്ണ മിഷൻ സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. കെ.എം.എസ് വായനശാല മുൻ സെക്രട്ടറിയും വളയനാട് കലാസമിതി മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: എം.സി. സാവിത്രി രാജ. മക്കൾ: എം.സി. ഉമ (റിട്ട. എസ്.ബി.ഐ), എം.സി. ജയകൃഷ്ണൻ (ഇൻ ആപ് ടെക്നോപാർക്ക്). മരുമക്കൾ: പി.കെ. രാജഗോപാൽ (റിട്ട. പി.എൻ.ബി), ശാരദ ജയകൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് കോവിലകം ശ്മശാനത്തിൽ.