കോഴിക്കോട്: പുതിയപാലം ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് ഭഗവതിപറമ്പ് ബൈത്തുൽ ആയിഷയിൽ എ.കെ. മമ്മത് കോയ (എം.എൽ.സി കോയ -70) നിര്യാതനായി. പുതിയപാലത്ത് ദീർഘകാലം ചുമട്ടുതൊഴിലാളിയായിരുന്നു. പുതിയപാലം ശാഖ മുസ്ലിംലീഗ് മുൻ ജനറൽ സെക്രട്ടറി, എസ്.ടി.യു ശാഖ പ്രസിഡന്റ്, ചുമട്ടു തൊഴിലാളി യൂനിയൻ (എസ്.ടി.യു) ശാഖ പ്രസിഡന്റ്, പുതിയ പാലം ജമാഅത്ത് പള്ളി മുൻ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ ബീവി. മക്കൾ: സലീം (കുവൈത്ത് കെ.എം.സി.സി ജില്ല സെക്രട്ടറി), ആയിഷാബി, അബ്ബാസ് (ചുമട്ടു തൊഴിലാളി), പരേതനായ റഷീദ്. മരുമക്കൾ: ആയിശുബി പുതിയപാലം, ജമീല ചാലിയം, ബഷീർ അത്തോളി (ചന്ദ്രിക റിപ്പോർട്ടർ), സുഹറ പുതിയപാലം. സഹോദരങ്ങൾ: പരേതരായ ഉമ്മർകോയ, ബിച്ചിബി.