മരട്: കുമ്പളം സ്കൂള്‍പടിയിൽ വീടിനുസമീപം യുവാവിനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. കുമ്പളം തച്ചന്‍വീട്ടില്‍ ശശിയുടെ മകന് നിധീഷ് കുമാറാണ് (25) മരിച്ചത്. സമീപത്തെ വിവാഹത്തിൽ പങ്കെടുത്ത് തിരിച്ച് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പനങ്ങാട് പൊലീസ് നടപടി സ്വീകരിച്ചു. മാതാവ്: ഷീല. സഹോദരന്: ടി.എസ്. ഷിജേഷ്കുമാര്.