ചെങ്ങന്നൂര്‍: മുളക്കുഴയിലെ കാറ്ററിങ് സെന്ററില്‍ ജോലിക്കിടെ തിളച്ച എണ്ണയില്‍ വീണ് ചികിത്സയിലിരുന്ന അന്തർ സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ നധിയ സ്വദേശി സദ്ദാമാണ് (27) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച മരിച്ചത്. കഴിഞ്ഞ 12ന് രാവിലെ എട്ടോടെയായിരുന്നു അപകടം. മുളക്കുഴയിലെ ഏദൻസ് എന്ന കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ചിക്കന്‍ വറുക്കുന്നതിനിടെ എണ്ണയിലേക്ക് വീഴുകയായിരുന്നു.