കുമളി: മനോനില ബാധിച്ചതിനെത്തുടർന്ന് തെരുവിൽ അലഞ്ഞുനടന്നിരുന്ന സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തമിഴ്നാട് തേനി ജില്ലയിലെ ഗൂഡല്ലൂരിലാണ് സംഭവം. ജില്ലയിലെ കോമ്പൈ സ്വദേശി രവിയുടെ ഭാര്യ മയിലാണ് (50) മരിച്ചത്. വീടുവിട്ടിറങ്ങിയ മയിൽ ഗൂഡല്ലൂരിലെ തെരുവിലാണ് കഴിഞ്ഞിരുന്നത്. മുഖത്തും തലയിലും പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. പീഡനത്തിനിടെ കൊല്ലപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തേനി എസ്.പി പ്രവീൺ ഉമേഷ്, എ.എസ്.പി ശ്രേയ ഗുപ്ത എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.