അടൂർ: വീട്ടിനുള്ളിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. മുണ്ടപ്പള്ളി അഞ്ജന വീട്ടിൽ സുരേന്ദ്രനാണ് (70) മരിച്ചത്. നാലുദിവസമായി പുറത്ത് കാണാതിരുന്നതിനാൽ നാട്ടുകാർ പഞ്ചായത്ത് അംഗത്തെ അറിയിക്കുകയും പൊലീസ് എത്തി അടുക്കള വാതിൽ പൊളിച്ച് അകത്തുചെന്നപ്പോൾ കിടപ്പ് മുറിയിൽ മരിച്ചനിലയിൽ കാണുകയുമായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.