കടനാട്: പീടികമലയിൽ പരേതനായ ജോർജ് ജോസഫിന്റെ (വക്കച്ചൻ) ഭാര്യ ലീലാമ്മ ജോർജ് (73) നിര്യാതയായി. തൊടുപുഴ പൊന്നന്താനം പൈനാൽ കുടുംബാംഗമാണ്. മക്കൾ: ജിജോ (അയർലൻഡ്), ജിൽജി (അധ്യാപിക, വിമല പബ്ലിക് സ്കൂൾ, തൊടുപുഴ), ജിബി, ജിഷ (അധ്യാപിക, സെന്റ് ജോസഫ് ഹൈസ്കൂൾ, കുടക്കച്ചിറ), ജിൻസ് (ന്യൂസിലൻഡ്). മരുമക്കൾ: ലിജി, ജേക്കബ്, ബൈജു, ജൂബി. മൃതദേഹം 19ന് വൈകീട്ട് അഞ്ചിന് ഭർതൃസഹോദരൻ പി.ജെ. തോമസ് പീടികമലയുടെ കടനാട്ടിലുള്ള വസതിയിൽ കൊണ്ടുവരും. സംസ്കാരം 20ന് രാവിലെ 10.30ന് കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.