കണ്ടശ്ശാംകടവ്: ശബരിമല ദർശനത്തിനിടെ സന്നിധാനത്ത് മർച്ചന്റ് നേവി ക്യാപ്റ്റൻ കുഴഞ്ഞുവീണ് മരിച്ചു മാങ്ങാട്ടുകര മൂത്തേടത്ത് റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ ഗംഗാധരന്റ മകൻ ജോഗേഷാണ് (53) മരിച്ചത്. മക്കൾക്കും ബന്ധുവിനൊപ്പം തിങ്കളാഴ്ചയാണ് ശബരിമല ദർശനത്തിനുപോയത്. രാത്രി ഒമ്പതിന് സന്നിധാനത്ത് കുഴഞ്ഞു വീഴുകയായിരുന്നു. പന്തളം ആശുപതിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഏതാനും വർഷം മുമ്പ് സോമാലിയൻ കൊള്ളക്കാർ റാഞ്ചിയ കപ്പലിലെ ക്യാപ്റ്റനായിരുന്നു. ഭാര്യ: ഷൈനി. മാതാവ്: ശാന്തകുമാരി (റിട്ട. അധ്യാപിക). മക്കൾ: സൂര്യദേവ്, ഗംഗ.