അതിരപ്പിള്ളി: പിള്ളപ്പാറയിൽ ബൈക്കിൽ ഓട്ടോറിക്ഷ ഇടിച്ച് വനം വകുപ്പിലെ താൽക്കാലിക വാച്ചർ മരിച്ചു. രണ്ടുകൈ കോളനിയിലെ മലയൻ നാരായണന്റെ മകൻ ദുര്യോധനനാണ് (48) മരിച്ചത്. അതിരപ്പിള്ളിയിൽനിന്ന് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്നു. കൂടെ യാത്രചെയ്ത താൽക്കാലിക വാച്ചർ ശശിക്ക് ഗുരുതര പരിക്കേറ്റു. ഇരുവരെയും കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദുര്യോധനനെ രക്ഷിക്കാനായില്ല. പാലപ്പിള്ളി കള്ളിച്ചിത്ര സ്വദേശിയായ ദുര്യോധനൻ ജോലിയുമായി ബന്ധപ്പെട്ട് വർഷങ്ങളായി രണ്ടുകൈയിലാണ് താമസം. ചാലക്കുടി ഡി.എഫ്.ഒ ഓഫിസിലെ യു.ഡി ക്ലർക്ക് ജിഷയാണ് ഭാര്യ. മക്കൾ: അനിത, അൽജിത, ആദിദേവ്.