പേരാമ്പ്ര: ഹൃദ്രോഗ ബാധയെ തുടർന്ന് ലാസ്റ്റ് കല്ലോട് അമ്പലക്കുനി മീത്തൽ സമദ് (46) ദുബൈയിൽ നിര്യാതനായി. പരേതനായ മൊയ്തീൻകോയയുടെയും മറിയം ഉമ്മയുടെയും മകനാണ്. ഭാര്യ: സഫിയ്യ. മക്കൾ: സഹല, മുഹമ്മദ് ആദി, മുഹമ്മദ് സഹൽ. സഹോദരങ്ങൾ: അമ്മദ്, അസ്സയിനാർ, അബ്ദുള്ള, സലാം, ഹമീദ്, അഷ്റഫ്, ആയിശ, ഫാത്തിമ, ആമിന. മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് കല്ലൂർ-കൂത്താളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.