നിലമ്പൂർ: ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിമ്പുഴ പാലത്തിങ്ങൽ റിയാസാണ് (ബാപ്പുട്ടി -43) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ഏഴിന് രാത്രി കെ.എൻ.ജി റോഡിൽ കനോലി പ്ലോട്ടിന് സമീപമായിരുന്നു അപകടം. ഭാര്യ: എരഞ്ഞിക്കൽ ഫാരിസ. മക്കൾ: ദിൽന, മിൻഹ, ഷയാൻ.