റാന്നി: പത്തനംതിട്ട ജില്ല ബാങ്ക് മുൻ പ്രസിഡന്റും റാന്നി വലിയകുളം ഹൈസ്കൂൾ സ്ഥാപകനും മാനേജരുമായ പത്തനംതിട്ട കരിമ്പനാക്കുഴി ശ്രീരംഗം അഡ്വ. കെ.എസ്. മണിമോഹൻ (69) നിര്യാതനായി. ഭാര്യ. കൃഷ്ണമ്മ. മക്കൾ: മുകേഷ് മോഹൻ, മുകുന്ദ മോഹൻ. മരുമക്കൾ: നിത്യ മുകേഷ്, ലക്ഷ്മി മുകുന്ദ. ബുധനാഴ്ച രാവിലെ വലിയകുളം ഹൈസ്കൂളിൽ പൊതുദർശനത്തിനുശേഷം രണ്ടിന് വലിയകുളം വെളുത്താലക്കുഴി കുടുംബവളപ്പിൽ സംസ്കാരം നടത്തും.