പായിപ്പാട്: പൊടിപ്പാറ അനില്‍ ഭവനില്‍ ടി.എ. കുട്ടന് (കുട്ടന് സാര്‍ -88, റിട്ട. അധ്യാപകന്) നിര്യാതനായി. ഭാര്യ: വേങ്ങല്‍ ചിറയില്‍ കുടുംബാംഗം സി.കെ. കുഞ്ഞമ്മ (റിട്ട. ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍). മക്കള്‍: പരേതനായ രാജു പ്രസാദ് (എ.എസ്.ഐ, പമ്പ സ്റ്റേഷന്), ബിന്ദു പ്രസാദ് (റിട്ട. ഡെപ്യൂട്ടി കമീഷണര്‍, സ്റ്റേറ്റ് ജി.എസ്.ടി വകുപ്പ്), അനില്‍കുമാര്‍ (ഫാബ്രിക്കേറ്റര്‍, കൊച്ചിന് ഷിപ്യാര്ഡ്). മരുമക്കള്‍: എ.കെ. ബീന (ഹെഡ്മിസ്ട്രസ്, പുഴവാത് ഗവ. എല്‍.പി സ്കൂള്‍), ബീന പ്രസാദ് (കുക്കൂസ് ക്ലിനിക്കല്‍ ലാബ്, പായിപ്പാട്), ബേബി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പായിപ്പാട് കുടുംബ വീട്ടുവളപ്പില്‍.