പാലാ: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ച് യാത്രക്കാരന് മരിച്ചു. അമ്പാറനിരപ്പേല്‍ വലിയപാറ അറയ്ക്കല്‍ ജെരാര്‍ദ് സെബാസ്റ്റ്യനാണ് (രാരിച്ചന്‍ -53) മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവർ ഭരണങ്ങാനം മാറാമറ്റത്തില്‍ രമേശനെ (31) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 10.45ന് പൈക പള്ളിക്ക് മുന്നിലായിരുന്നു അപകടം. ജെരാര്ദിന്റെ സംസ്കാരം നടത്തി. ഭാര്യ: കീഴമ്പാറ അട്ടാറുമാക്കല്‍ കുടുംബാംഗം ഡീന. മക്കള്‍: സാവിയോ, സൗമ്യ.