മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ ഫാക്ട് ഡീലറും ആദ്യകാല വ്യാപാരിയുമായിരുന്ന കിഴക്കേകര തോട്ടത്തികുടിയിൽ ടി.എം. അലിയാർ (74) നിര്യാതനായി. ദീർഘകാലം മങ്ങാട്ട് ജുമാമസ്ജിദിന്റെ പ്രസിഡന്റായിരുന്നു. ഭാര്യ: വാരപ്പെട്ടി കണ്ണാപ്പിള്ളി കുടുംബാംഗം നഫീസത്തുൽ മിസറിയ. മക്കൾ: ടി.എ. അൻവർ, സുനൈന. മരുമക്കൾ: ആയിഷ, അഭിലാഷ്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കിഴക്കേക്കര മങ്ങാട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.