പറവൂർ: പാലിയം സമര സേനാനിയും വടക്കുംപുറം കൈതവളപ്പിൽ പരേതനായ കെ.എസ്. ഭാസ്കരന്റെ ഭാര്യയുമായ പ്രഭല (92) നിര്യാതയായി. 18ാം വയസ്സിൽ പാലിയം ക്ഷേത്രത്തിന് മുന്നിലൂടെ വഴിനടക്കാനുള്ള സമരത്തിൽ പങ്കെടുത്തതിന് മർദനമേറ്റിട്ടുണ്ട്. സി.പി.എം, മഹിള അസോസിയേഷൻ പ്രവർത്തകയായിരുന്നു. മക്കൾ: ഹരീന്ദ്രനാഥ്, ജിന്നി, സുദനൻ, സുരമണി. മരുമക്കൾ: ബിന്ദു, സുയന്തി, സിന്ധു, പരേതനായ കനകദാസ്.