വൈപ്പിന്‍: പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ട്രിച്ചി ബിഷപ്ഹീഡര് കോളജിലെ ബി.കോം വിദ്യാര്‍ഥി മരത് ഗണേഷാണ് (20) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 5.45 നായിരുന്നു സംഭവം. 45 അംഗ സംഘം മൂന്നാര്‍, ഫോർട്ട്കൊച്ചി എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചശേഷം പുതുവൈപ്പ് ബീച്ചിലെത്തിയതായിരുന്നു. കടലില്‍ മുങ്ങിത്താണ വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ട്രിച്ചിയിലേക്കു കൊണ്ടുപോയി.