കൂത്താട്ടുകുളം: തമിഴ്നാട് സ്വദേശിയെ ഷെഡിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് തേനി ഗൂഡല്ലൂർ മുനിയാണ്ടി കോവിൽ സ്ട്രീറ്റിലെ എം. സുന്ദരൻ പിള്ളയുടെ മകൻ എസ്. ഗുരുസ്വാമിയാണ് (64) മരിച്ചത്. കൂത്താട്ടുകുളം സഹകരണ ആശുപത്രി-പൊലീസ് ക്വാർട്ടേഴ്സ് റോഡിലെ വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടക്കുന്ന വർക്ക് ഷോപ്പിന് സമീപത്തെ അടച്ചിട്ട ഒറ്റമുറി ഷെഡിലാണ് ചൊവ്വാഴ്ച മൃതദേഹം കണ്ടത്. മൂന്ന് ദിവസത്തെ പഴക്കം മൃതദേഹത്തിന് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ടൗണിലും പരിസരത്തും ആക്രിശേഖരിച്ച് വിൽക്കുന്ന തൊഴിൽ ചെയ്തുവന്നയാളാണ്. പൊലീസ് മേൽ നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.