പുന്നയൂര്‍ക്കുളം: കിഴക്കേ ചെറായി വടക്കത്തയില് അബ്ദുല്‍ റസാഖ് (60) കുഴഞ്ഞുവീണ് മരിച്ചു. ജോലി ചെയ്യുന്ന പാറയിലെ സ്വകാര്യസ്ഥാപനത്തിലേക്ക് പോകുംവഴി ബുധനാഴ്ച രാവിലെയാണ് സംഭവം. മന്ദലാംകുന്നിലെ വീട്ടില്‍നിന്ന് പാലപ്പെട്ടിയില്‍ ബസിറങ്ങി നടക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ: റംല. സഹോദരങ്ങള്‍: ബഷീര്‍, താജുദ്ദീന്, യൂനുസ്, ജമീല.