വടകര: പഴങ്കാവിലെ മേച്ചംപറമ്പത്ത് രാധ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ മാസ്റ്റർ (റിട്ട. പോസ്റ്റൽ ഡിപ്പാർട്മെൻറ്). മക്കൾ: ഗീത (റിട്ട. പ്രധാനാധ്യാപിക കാരക്കാട് സ്കൂൾ), ജയ, ചിത്ര (അംഗൻവാടി വർക്കർ പഴങ്കാവ്), സുനിൽ (റിട്ട. അധ്യാപകൻ കുരിയാടി ഫിഷറീസ് സ്കൂൾ). മരുമക്കൾ: ശ്രീധരൻ (റിട്ട. പോസ്റ്റൽ ഡിപ്പാർട്മെന്റ്), രാജൻ, വി.സി. ലീല (സെക്രട്ടറി ജനാധിപത്യ മഹിള അസോസിയേഷൻ വടകര നോർത്ത് വില്ലേജ് കമ്മിറ്റി), പരേതനായ രമേശൻ (അക്കൗണ്ട് ഓഫിസർ കോളജ് ഓഫ് എജുക്കേഷൻ). സഹോദരങ്ങൾ: സജീന്ദ്രൻ, ശശിധരൻ, സാവിത്രി, ചന്ദ്രി, പരേതനായ കുഞ്ഞിരാമൻ.