ആലത്തൂർ: മേലാർക്കോട് പുളിചോട്ടിൽ 10 ദിവസം മുമ്പ് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. മേലാർക്കോട് തെക്കേതറ ഊരത്ത് ശ്രീരാം നിവാസിൽ ഉണ്ണി കുമാരന്റെ മകൻ രഞ്ജിത്താണ് (43) നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഈ മാസം ഒമ്പതിന് രാത്രി എട്ടിന് ഇയാൾ ഓടിച്ചിരുന്ന സ്കൂട്ടർ മറിഞ്ഞ് റോഡിൽ പരിക്കേറ്റ് കിടക്കുന്ന നിലയിലാണ് രഞ്ജിത്തിനെ കാണപ്പെട്ടത്. ബുധനാഴ്ച രാവിലെ 8.10നാണ് മരിച്ചത്. സ്വകാര്യ കമ്പനിയുടെ സർവിസ് എൻജിനിയറാണ് രഞ്ജിത്ത്. മാതാവ്: ഗിരിജ. ഭാര്യ: സത്യ. മക്കൾ: സൗമ്യ, രക്ഷിത.