ആലുവ: മുപ്പത്തടം എടയാറ്റുചാലിൽ മഴപെയ്തു നിറഞ്ഞ വെള്ളക്കെട്ടിൽ കളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. എരമം വെട്ടുകാട് നാലോടിപ്പറമ്പിൽ സജീവന്റെ മകൻ ആദിത്യനാണ് (17) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് ആദിത്യൻ പാടത്തേക്കിറങ്ങിയത്. നീന്തിക്കൊണ്ടിരിക്കെ താഴ്ന്നുപോയ ആദിത്യനെ കണ്ടെടുത്ത് നാട്ടുകാർ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിൽ. പിതാവ് സജീവൻ കൽപണിക്കാരനാണ്. മാതാവ്: ലത. സഹോദരി: കൃഷ്ണവേണി.