അരൂര്‍: തീര്‍ഥാടനത്തിനിടെ എഴുപുന്ന സ്വദേശി വേളാങ്കണ്ണിയില്‍ കുഴഞ്ഞുവീണ് മരിച്ചു.
എഴുപുന്ന 12ാം വാര്‍ഡ് കാക്കത്തറ കെ.പി. ജോസാണ് (62) മരിച്ചത്. കുടുംബാംഗങ്ങളുമൊത്ത് 17ന് യാത്ര പോയ ഇദ്ദേഹം വ്യാഴാഴ്ച രാവിലെയാണ് കുഴഞ്ഞുവീണത്. സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ചിന്നമ്മ. മക്കള്‍: സോണി, വില്‍സണ്‍, വിനു. മരുമക്കള്‍: ക്യാന്റി, അനു, ബിജു. സംസ്കാരം വെള്ളിയാഴ്ച എഴുപുന്ന സെന്റ് സെബാസ്റ്റ്യന്‍സ് കാരുണ്യാപുരം പള്ളി (കൈലാസംപള്ളി) സെമിത്തേരിയില്‍.