കൊച്ചി: വല്ലാര്‍പാടം കായലിന് കുറുകെ കണ്ടെയ്നര്‍ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന കാനയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി.
റെയില്‍വേ ട്രാക്കിലൂടെ വ്യാഴാഴ്ച ഉച്ചക്ക് നടക്കാനിറങ്ങിയ കുട്ടികളാണ് കാനയുടെ സ്ലാബ് ഇളകിയ ഭാഗത്ത് അസ്ഥികൂടം കണ്ടെത്തിയത്. അമ്പതടിയോളം ഉയരത്തിലെ റെയില്‍വേ ട്രാക്കിലേക്ക് ഈ ഭാഗത്തുനിന്ന് കയറുക അസാധ്യമാണ്.
ഉച്ചയോടെ എത്തിയ പൊലീസും ഫോറന്‍സിക് സംഘവും വൈകീട്ട് ആറോടെയാണ് പരിശോധന പൂര്‍ത്തിയാക്കി അസ്ഥികൂടം താഴേയിറക്കിയത്. രണ്ടു വര്‍ഷത്തിലധികം പഴക്കമുള്ള അസ്ഥികൂടമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.