മലപ്പുറം: അജ്മീര്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട മലപ്പുറം മേല്‍മുറി സ്വദേശിനി ഡല്‍ഹിയില്‍ മരിച്ചു. മേല്‍മുറി ആലിക്കല്‍ പരി മൂസയുടെ ഭാര്യ റസിയയാണ്(49) ഹൃദയാഘാതം കാരണം മരിച്ചത്. ഒരാഴ്ച മുമ്പാണ് മകനോടൊപ്പം അജ്മീര്‍ സന്ദര്‍ശനത്തിന് പുറപ്പെട്ടത്. മക്കള്‍: ശാഹുല്‍ ഹമീദ്, അബ്ദുറഊഫ്, ഫൈസല്‍, മുഹ്സിന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഏഴിന് പാറമ്മല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.